Connect with us

Uae

വ്യാജ സ്വദേശിവത്കരണം; 1,320 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

നിയമവിരുദ്ധമായി 2,096 പൗരന്മാരെ നിയമിക്കുകയും എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Published

|

Last Updated

ദുബൈ | 2022 ന്റെ രണ്ടാം പകുതി മുതല്‍ 2024 ഏപ്രില്‍ 24 വരെയുള്ള കാലയളവില്‍, എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങളും തീരുമാനങ്ങളും ലംഘിച്ച സ്വകാര്യ മേഖലയിലെ 1,320 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം വെളിപ്പെടുത്തി.

ഈ സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി 2,096 പൗരന്മാരെ നിയമിക്കുകയും എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തു.

സ്വകാര്യ മേഖലയിലെ 20,000-ലധികം കമ്പനികളില്‍ 96,000-ത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധന ഉണ്ടാവുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Latest