Connect with us

Kerala

വ്യാജ ഐഡി കാര്‍ഡ് കേസ്; അടൂരില്‍ പ്രാദേശിക നേതാക്കളുടെ വീട്ടില്‍ പരിശോധന, ലാപ്‌ടോപ്പും ഫോണുകളും പിടിച്ചെടുത്തു

രാത്രി ഒരു മണിയോടെയാണ് മ്യൂസിയം പോലീസും പ്രത്യേക അന്വേഷണസംഘവും നേതാക്കളുടെ വീടുകളിലെത്തിയത്.

Published

|

Last Updated

പത്തനംതിട്ട  | യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ അടൂരില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളില്‍ നിന്നും ലാപ്ടോപ്പും അനുബന്ധ രേഖകളും പോലീസ് പിടിച്ചെടുത്തു. രാത്രി ഒരു മണിയോടെയാണ് മ്യൂസിയം പോലീസും പ്രത്യേക അന്വേഷണസംഘവും നേതാക്കളുടെ വീടുകളിലെത്തിയത്.

കെ എസ് യു അടൂര്‍ ബ്ലോക്ക് സെക്രട്ടറി ബിനില്‍ ബിനു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭിനന്ദ് വയല എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അഭിനന്ദിന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും സംഘം കസ്റ്റഡിയിലെടുത്തു. ഇരുവരോടും അടുത്ത ദിവസം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest