Connect with us

Kuwait

വ്യാജ ദന്ത ഡോക്ടറും നഴ്സും അറസ്റ്റില്‍

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ അനധികൃതമായി ദ ന്തല്‍ ക്ലിനിക്ക് നടത്തിവരികയായിരുന്ന ഏഷ്യക്കാരനെയും സഹായിയായ നഴ്സിനെയും റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

താന്‍ ദന്ത ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സഹായത്തിനു ഒരു നഴ്‌സ് ഉണ്ടെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇയാള്‍ നടത്തി വന്ന ക്ലിനിക്കില്‍ നിന്നും ദന്ത ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതല്‍ നിയമ നടപടിക്കായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

 

Latest