Connect with us

Kannur

കണ്ണൂരില്‍ സ്‌ഫോടക വസ്തുകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ കൊളവല്ലൂര്‍ നരിക്കോട് മലയില്‍ വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. നരിക്കോട് മലയില്‍ താമസിക്കുന്ന ജോഷിയുടെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിന്‍ സ്റ്റിക്ക്, 17 ഡിറ്റണേറ്റര്‍ എന്നിവ പിടികൂടിയത്. ജോഷിയെ കൊളവല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാജ വാറ്റ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.