Kerala
കണ്ണൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്; ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയില്‍
കണ്ണൂര്‍ - വടകര റൂട്ടിലോടുന്ന ഐവാന്‍ ബസാണ് അപകടമുണ്ടാക്കിയത്.
കണ്ണൂര്‍|കണ്ണൂര്‍ താവക്കരയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. കണ്ണൂര്‍-വടകര റൂട്ടിലോടുന്ന ‘ഐവാന്‍’ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ പാനൂര്‍ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്‌നേഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുത്തു. ബസ് ഡ്രൈവര്‍ ആദര്‍ശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു
താവക്കരയില്‍ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വളവിലൂടെയെത്തിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിഎസ്സി വിദ്യാര്‍ഥിനികളാണ്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണ്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
Content Highlights:
Two college students were injured after a private bus struck them while crossing the road in Thavakkara, Kannur. CCTV footage of the incident surfaced online leading to swift police action. The driver and conductor of the bus were taken into custody and an investigation is underway.



