Connect with us

Ongoing News

പ്രൈം വോളിയിൽ കാലിക്കറ്റ് ഹീറോസിന് ആവേശ ജയം

രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കാലിക്കറ്റിൻ്റെ വിജയം

Published

|

Last Updated

ഹൈദരബാദ്|  രുപെ പ്രൈം വോളിയിൽ കൊൽക്കത്തക്കെതിരായ മത്സരത്തിൽ കാലിക്കറ്റ് ഹീറോസിന് ജയം. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കാലിക്കറ്റിൻ്റെ വിജയം.

പ്രൈം വോളിയിലെ ഒന്ന്, രണ്ട് സ്ഥാനക്കാരായ കാലിക്കറ്റ് ഹീറോസും കൊൽക്കത്ത തണ്ടർബോൾട്സും തമ്മിലുള്ള മത്സരം തീർത്തും ആവേശകരമായിരുന്നു. വിജയത്തോടെ കാലിക്കറ്റ് ഹീറോസ് പോയിൻ്റ്  ടേബിളിൽ തലപ്പത്തെത്തി. കളിച്ച മൂന്ന് കളികളിലും വിജയം കൊയ്ത കോഴിക്കോടൻ പട ആറ് പോയിൻ്റുമായി കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ മൂന്ന് കളികളിലും ജയിച്ചെങ്കിലും കാലിക്കറ്റിന് മുന്നിൽ പരാജയം രുചിച്ച കൊൽക്കത്ത രണ്ടമതായി മാറി. ഇരു ടീമുകൾക്കും ആറ് പോയിൻ്റ് വീതം ഉണ്ടെങ്കിലും നാല് കളികളിൽ നിന്നാണ് കൊൽക്കത്തയുടെ ആറ് പോയിൻ്റ്.  ഇതോടെ, കാലിക്കറ്റ് പോയിൻ്റ് പട്ടികയിൽ തലപ്പത്തെത്തി.

അഹ്മാദാബാദ് ഡിഫൻഡേഴ്സിനെതിരെ തിങ്കളാഴ്ചയാണ് കാലിക്കറ്റിൻ്റെ അടുത്ത മത്സരം.

Latest