Connect with us

Kerala

മലപ്പുറത്ത് ഇ ടി, പൊന്നാനിയില്‍ സമദാനി; മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവാസ് കനി മത്സരിക്കും.

Published

|

Last Updated

മലപ്പുറം | ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉരുത്തിരിഞ്ഞത്. രണ്ട് സീറ്റിലാണ് ലീഗ് മത്സരിക്കുന്നത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയുമാണ് ജനവിധി തേടും.

നിലവില്‍ സമദാനി മലപ്പുറം എം പിയും ഇ ടി പൊന്നാനി എം പിയുമാണ്. ഇരുവരും സീറ്റ് പരസ്പരം വെച്ചുമാറുകയായിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവാസ് കനിയും മത്സരിക്കും.

രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ അനുയോജ്യമായ സമയത്ത് അറിയിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

Latest