Connect with us

Kerala

ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി; അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

ഡിവിഷന്‍ നിര്‍ത്തുന്ന കാര്യം അറിയിച്ചത് മെയ് 30ന് മാത്രമാണെന്ന് രക്ഷിതാക്കള്‍

Published

|

Last Updated

തൊടുപുഴ  | ഇടുക്കി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡിവിഷന്‍ നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംഭവത്തിലാണ് പ്രധാന അധ്യാപികയെ ഉപരോധിച്ച്‌രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പിന്നീട് പോലീസ് ഇടപെട്ട് മാറ്റി.

വിദ്യാര്‍ഥികള്‍ കുറവുള്ളതിനാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഡിവിഷന്‍ നിര്‍ത്തുന്ന കാര്യം അറിയിച്ചത് മെയ് 30ന് മാത്രമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

മറ്റൊരു സ്‌കൂളിലും ഇനി അഡ്മിഷന്‍ ലഭിക്കില്ല. എട്ട് വര്‍ഷം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

 

Latest