Connect with us

Kannur

കണ്ണൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു;പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തൃശൂരില്‍ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ഇടഞ്ഞു നിന്ന കൊമ്പനെ തളച്ചത്.

Published

|

Last Updated

കണ്ണൂര്‍| പാനൂര്‍ വടക്കേ പൊയിലൂര്‍ കുരുടന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവമുണ്ടായത്. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ആനപ്പുറത്തുനിന്ന് പൂജാരി മരത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

എഴുന്നള്ളത്തില്‍ പങ്കെടുക്കാനായി ക്ഷേത്രത്തില്‍ ഒട്ടേറെ പേര്‍ എത്തിയിരുന്നു. മണിക്കൂറുകളോളം കഷ്ടപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തൃശൂരില്‍ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ഇടഞ്ഞു നിന്ന കൊമ്പനെ തളച്ചത്. ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എഴുന്നള്ളത്തിന് മൂന്ന് ആനകളാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു ആന ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

Latest