Connect with us

Kerala

അനൗണ്‍സ്മെന്റ് വാഹനം ഇടിച്ച് വയോധികന്‍ മരിച്ചു

ഏനാദിമംഗലം കുറുമ്പകരയിലെ കൃഷ്ണന്‍ (86) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | ഏനാദിമംഗലം കുറുമ്പകരയില്‍ അനൗണ്‍സ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. പ്രദേശവാസിയായ കൃഷ്ണന്‍ (86) ആണ് മരിച്ചത്.

കുറുമ്പകര ഉടയാന്‍ മുറ്റം ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ശ്രീകൃഷ്ണ ജയന്തി ആഘോഷ അനൗണ്‍സ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ റോഡരികില്‍ നിന്നിരുന്ന കൃഷ്ണനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ പത്തനാപുരത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ശാരദ. മക്കള്‍: സതീഷ് കുമാര്‍, സ്വപ്ന. മരുമക്കള്‍: ബിന്ദു, ജയറാം.

Content Highlights:
An elderly man tragically passed away following a collision with an announcement vehicle. Local authorities arrived at the scene shortly after the incident to initiate an investigation. Further details regarding the cause of the accident are currently awaited from officials.

 

---- facebook comment plugin here -----

Latest