Kerala
ഇ ഓഫീസ് സംവിധാനം; രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് നടപടി.
തിരുവനന്തപുരം | രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ഇ ഓഫീസ് സംവിധാനത്തിനാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് നടപടി.
സര്‍വകലാശാലാ വി സി വിഷയത്തില്‍ ഗവര്‍ണറുമായി പോര് തുടരുമ്പോഴും പുതിയ നടപടിയിലൂടെ രാജ്ഭവനോട് അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടയിലാണ് രാജ്ഭവന് 75 ലക്ഷം അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്.







