Kerala
ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം; എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്
സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി ഒരു വനിത എത്തുന്നത്.
തൃശ്ശൂര്‍|ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയുടെ വനിത അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയില്‍ നിന്നുള്ള ആര്‍ രാഹുലാണ് ട്രഷറര്‍. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എ എ റഹീം ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
സമ്മേളനത്തില്‍ 25 അംഗ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ചു. വി അനൂപ്, ആര്‍ ശ്യാമ, മുഹമ്മദ് അഫ്സല്‍, ഷബീര്‍ പി, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഗ്രീഷ്മ അജയ്ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന്‍ ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
നാല് ദിവസമായി തുടരുന്ന സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലുമണിക്ക് നേതാജി ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിനുശേഷം ഇന്ന് വീണ്ടും നാടകം മിസ പ്രദര്‍ശിപ്പിക്കും.
Content Highlights:
DYFI announced its new state leadership at the Thrissur conference. M Vijin MLA was named State Secretary, while Chinta Jerome became the first woman State President. A 25-member secretariat was selected, and former Chief Minister Pinarayi Vijayan will inaugurate the valedictory event.




