Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് ജാമ്യം, പി എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്

Published

|

Last Updated

കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് ജാമ്യം. അതേസമയം, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അജികുമാറിന്റെ ഇരു കിഡ്‌നികള്‍ക്കും പ്രശ്‌നമുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി പരിഗണിക്കുകയായിരുന്നു. ചികിത്സയ്ക്കുവേണ്ടി ആയതിനാല്‍ അജികുമാറിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും എതിര്‍ത്തില്ല.

കഴിഞ്ഞ മാസം 23നാണ് പ്രത്യേക അന്വേഷണസംഘം അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ല്‍ പി എസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് പാളികള്‍ കൊടുത്തു വിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വര്‍ണം പൂശാനായി വീണ്ടും പാളികള്‍ കൈമാറിയത്.

കോടതിയുടെ മുന്‍കൂര്‍ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു സംഭവത്തില്‍ പി എസ് പ്രശാന്തിന്റെ വിശദീകരണം. പ്രതികളുടെ വാദങ്ങള്‍ തള്ളിയ എസ്‌ഐടി ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലേക്ക് കടന്നത്.

Content Highlights:
Former Travancore Devaswom Board member A Ajikumar was granted bail by the Kollam Vigilance Court on medical grounds due to kidney ailments. Meanwhile, the court rejected the bail application of former TDB president PS Prashanth in the Sabarimala gold theft case. The SIT arrested both individuals last month regarding the illegal transfer of gold plates to a firm in Chennai.

 

---- facebook comment plugin here -----

Latest