Connect with us

dulhijja

കേരളത്തില്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്ന്; ബലിപെരുന്നാള്‍ ജൂലൈ 10ന്

സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാരും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരും അറിയിച്ചു.

Published

|

Last Updated

കോഴിക്കോട് | ദുല്‍ഖഅദ് 29 (ജൂണ്‍ 30 വ്യാഴം)ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്ന് വെള്ളിയാഴ്ചയും ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാരും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരും അറിയിച്ചു.

അറഫ ദിനം ജൂലൈ ഒൻപത് ശനിയാഴ്ചയായിരിക്കും. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. അതനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂലൈ ഒൻപതിനും അറഫ ദിനം എട്ടിന് വെള്ളിയാഴ്ചയുമാണ്.

---- facebook comment plugin here -----

Latest