Connect with us

dubai grand meelad conference

ദുബൈ ഗ്രാൻഡ് മീലാദ് സമ്മേളനം ഞായറാഴ്ച

യഹ്‌യ തളങ്കരയെ എക്‌സലൻസി അവാർഡും അറബ് പ്രമുഖനായ അഹ്മദ് അൽ ഫലാസിയെ ഹ്യുമാനിറ്റേറിയൻ അവാർഡും നൽകി ആദരിക്കും.

Published

|

Last Updated

ദുബൈ | ഗ്രാൻഡ് മീലാദ് കോൺഫറൻസ് ഞായർ വൈകിട്ട് നാല് മുതൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹോർലാൻസ്‌ സിഗ്‌നലിന് സമീപം പാക്ക് റോസ് ഹോട്ടലിനു മുന്നിലുള്ള വിശാലമായ ഗ്രൗണ്ടിലാണ് ഇത്തവണത്തെ പരിപാടികൾ. 22 വർഷമായി നടക്കുന്ന പരിപാടിയിൽ  പ്രവാചക പ്രകീർത്തന സദസ്സ്, കൾച്ചറൽ മീറ്റ്, സ്നേഹ സംഗമം, എക്സലന്സി അവാർഡ് സമർപ്പണം, നബിദിന സമ്മേളനം, ഖവാലി, പ്രാർഥന സംഗമം എന്നിവയുണ്ടാകും.

ഫുജൈറ ഭരണാധികാരിയുടെ അൽ ബദ്ർ മീലാദ് അതിഥി ഹാഫിള് സാദിഖലി ഫാളിലി ഗൂഡല്ലൂർ പ്രകീർത്തന സദസിന് നേതൃത്വം നൽകും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി പ്രാർഥന നിർവഹിക്കും. എ കെ അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിക്കും. ഐ സി എഫ് ഇന്റർനാഷണൽ ചെയർമാൻ അബ്ദുൽ അസീസ് സഖാഫി മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തും. യു എ ഇ യിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായ യഹ്‌യ തളങ്കരയെ എക്‌സലൻസി അവാർഡും അറബ് പ്രമുഖനായ അഹ്മദ് അൽ ഫലാസിയെ ഹ്യുമാനിറ്റേറിയൻ അവാർഡും നൽകി ആദരിക്കും.

ഡോ. മുഹമ്മദ് ഖാസിം, ഫാദർ ജോയ് കുത്തൂർ,  അബ്ദുൽ മുനീർ പി ടി, ഉബൈദ് നീലിയത്ത്, ജമാദ് ഉസ്‌മാൻ, ഡോ. കരീം വെങ്കിടങ്ങ്, ശരീഫ് കാരശ്ശേരി, സയ്യിദ് ഇല്യാസ് തങ്ങൾ അഹ്‌സനി, ഫസൽ മട്ടന്നൂർ, നിസാർ സൈദ്, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, യഹ്‌യ സഖാഫി ആലപ്പുഴ സംബന്ധിക്കും. വിശാലമായ കാർ പാർക്കിംഗും ഫാമിലികൾക്ക് പ്രത്യേക സ്ഥല സൗകര്യവും ഒരുക്കിയതായി ഭാരവാഹികളായ നിയാസ് ചൊക്ലി, എൻജിനീയർ നഈം, നൗഫൽ അസ്ഹരി, മുസ്തഫ കന്മനം അറിയിച്ചു.

Latest