Connect with us

Kerala

മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍

ഡ്രൈവര്‍മാരുടെ ലെെസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Published

|

Last Updated

കുന്നംകുളം | മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. പാലക്കാട്-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീകൃഷ്ണ, ലക്ഷ്മി എന്നീ രണ്ടു സ്വകാര്യ ബസുകളെയും ഡ്രൈവര്‍മാരേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍മാരായ പാലക്കാട് സ്വദേശി മുരളി കൃഷ്ണ, തൊഴിയൂര്‍ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.

കെഎസ്ആര്‍ടിസിയിലേയും സ്വകാര്യ ബസുകളിലേയും ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടി ഓടിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുന്നംകുളം പോലീസ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് മുരളി കൃഷ്ണയും സുരേഷും പിടിയിലായത്.ഡ്രൈവര്‍മാരുടെ ലെെസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

 

Latest