Connect with us

Kerala

ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

1993 മുതല്‍ 2012 വരെ 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു.

Published

|

Last Updated

ഉഴവൂര്‍  |  ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംമ്പിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.

റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ് . 1993 മുതല്‍ 2012 വരെ 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു.

കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

സണ്ണി തോമസ് ജോലി ചെയ്തിരുന്ന അതേ കോളേജിലെ സസ്യശാസ്ത്ര പ്രൊഫസറായ ജോസമ്മ സണ്ണിയാണ് ഭാര്യ.

 

Latest