Health
ഉണങ്ങിയ നാരങ്ങകൾ ഇനി കളയേണ്ട; അറിയാം ഈ ഗുണങ്ങൾ
മാംസമോ മീനോ വൃത്തിയാക്കാൻ ഉണങ്ങിയ നാരങ്ങകൾ ഒരു മികച്ച മാർഗ്ഗമാണ്.

വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന ഒന്നാണ് നാരങ്ങകൾ. പക്ഷേ ഫ്രിഡ്ജിൽ വെച്ചാലും എങ്ങനെയായാലും അവ എളുപ്പത്തിൽ ഉണങ്ങി പോകും.മിക്ക ആളുകളും രണ്ടാമതൊന്ന് ആലോചിക്കാതെ അവയെ വേസ്റ്റ്ലേക്ക് തള്ളുകയാണ് പതിവ്.
പക്ഷേ ഇനി അവ പാഴാക്കേണ്ട ഉണങ്ങിയ നാരങ്ങാ ഫലപ്രദമായി ഉപയോഗിക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. ഉണങ്ങിയ നാരങ്ങ ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ദ്രുതഹാക്കുകൾ പരീക്ഷിക്കാം.
ക്ലീനിങ് സൊല്യൂഷൻ
ഉണങ്ങിയ നാരങ്ങകൾ ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും പാത്രം കഴുകുന്ന ദ്രാവകവും ചേർത്ത് നന്നായി ഇളക്കുക. ഇത് സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് അടുക്കളയിലെ ചില്ലുകളിലും ടൈലിലും തളിച്ച് വൃത്തിയാക്കാവുന്നതാണ്.
മീറ്റ് ക്ലീനിങ്
മാംസമോ മീനോ വൃത്തിയാക്കാൻ ഉണങ്ങിയ നാരങ്ങകൾ ഒരു മികച്ച മാർഗ്ഗമാണ്. ആദ്യം 15 മിനിറ്റ് വെള്ളത്തിൽ കുതിർത്താൽ മതി. അതിനുശേഷം മത്സ്യവും മാംസവും ഉരച്ചു കഴുകുക.
ഹെർബൽ ടീമിക്സ്
ഉണങ്ങിയ നാരങ്ങകൾ കഷ്ണങ്ങളാക്കി കുറച്ചു മണിക്കൂർ വെയിലത്ത് ഉണക്കുക.വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിച്ചു ഒന്നോ രണ്ടോ കഷണങ്ങൾ നിങ്ങളുടെ ചായയിൽ ചേർത്താൽ ഹെർബൽ ടീ മിക്സും റെഡിയാക്കാം.
പൊടിയാക്കി സൂക്ഷിക്കുക
ഉണങ്ങിയ നാരങ്ങ മുറിച്ചു വിത്തുകൾ നീക്കം ചെയ്ത് വെയിലത്ത് വച്ച് ഉണക്കുക. ശേഷം പൊടിച്ചെടുത്ത് അവയെ സലാഡുകളിലും മസാലകൾ തയ്യാറാക്കുന്നതിലും എല്ലാം ചേർക്കാവുന്നതാണ്.
ഉണങ്ങിയ നാരങ്ങയ്ക്ക് ഇത്രയധികം ഗുണങ്ങളുണ്ടെന്ന് മനസ്സിലായല്ലോ? ഇനി ഒരിക്കലും അവ വെറുതെ വേസ്റ്റിൽ ഉപേക്ഷിക്കേണ്ട.