Kerala
ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; നാളെ പ്രതിഷേധ ദിനം, 11ന് കൂട്ട അവധി
ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് കെജിഎംഒ
തിരുവനന്തപുരം| സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരമുഖത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ പ്രതിഷേധദിനമാചരിക്കും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് കെജിഎംഒ ആരോപിച്ചു







