Connect with us

Editors Pick

മൂങ്ങകളെക്കുറിച്ച് ഈ രഹസ്യങ്ങൾ അറിയാമോ

മൂങ്ങ അവരുടെ ഇരയെ തൊലിയും എല്ലുകളും ഉൾപ്പെടെ മുഴുവൻ ഭാഗങ്ങളും വിഴുങ്ങുന്നു.

Published

|

Last Updated

മ്മൾ നാട്ടിൻപുറങ്ങളിലും അല്ലാതെയും ഒരുപാട് കാണുന്ന പക്ഷിയാണ് മൂങ്ങ. മൂങ്ങയുടെ മുഖത്തിന് പ്രത്യേകതയുണ്ട് എന്നും അവയ്ക്ക് എപ്പോഴും ഒരു പേടിപ്പെടുത്തുന്ന ഭാവമാണുള്ളത് എന്നുമൊക്കെ നമുക്കറിയാം. മൂങ്ങകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ പറയാം.

ഐ ഷൈൻ

മൂങ്ങക്ക് പ്രകാശത്തെ പ്രതിഫലിക്കുന്ന റെറ്റിനക്ക് പിന്നിൽ ഐ ഷൈൻ എന്ന ഒരു ടിഷ്യൂ പാളിയുണ്ട്.

വ്യത്യസ്ത ഉയരങ്ങളിലും കോണുകളിലും ഉള്ള ചെവികൾ

പല മൂങ്ങകൾക്കും വ്യത്യസ്ത ഉയരങ്ങളിലും കോണുകളിലും ഉള്ള ചെവികളുണ്ട്. ഇത് ശബ്ദത്തിന്റെ ദിശയും ഉയരവും കൃത്യമായി നിർണയിക്കാൻ മൂങ്ങയെ സഹായിക്കുന്നു.

വെൽവെറ്റ് അരികുകളുള്ള തൂവൽ

മൂങ്ങക്ക് വെൽവെറ്റ് അരികുകൾ ഉള്ള മൃദുവായ തൂവലുകൾ ഉണ്ട്. ഇത് ശബ്ദം ആഗിരണം ചെയ്യാനും അവയെ നിശബ്ദമായി പറക്കാനും അനുവദിക്കുന്നു.

ദീർഘവീക്ഷണം

മൂങ്ങകൾ ദീർഘദൃഷ്ടിയുള്ളവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അടുത്തുള്ള കാര്യങ്ങൾ അവർക്ക് വിശദമായി കാണാൻ കഴിയുകയുമില്ല.

ഇരകളെ മുഴുവനായും അകത്താക്കുന്നു

മൂങ്ങ അവരുടെ ഇരയെ തൊലിയും എല്ലുകളും ഉൾപ്പെടെ മുഴുവൻ ഭാഗങ്ങളും വിഴുങ്ങുന്നു.

270 ഡിഗ്രി തലകൾ

മൂങ്ങകൾക്ക്‌ അവരുടെ തല 270° വരെ തിരിക്കാൻ കഴിയും. ഇത് അവരുടെ ശരീരം ചലിപ്പിക്കാതെ എല്ലാ ദിശകളിലും കാണാൻ അനുവദിക്കുന്ന ശ്രദ്ധേയമായ ഒരു പ്രത്യേകതയാണ്.

മൂങ്ങകളെ പുറത്തുനിന്ന് കാണാറുണ്ടെങ്കിലും നിരീക്ഷിക്കാറുണ്ടെങ്കിലും ഈ പ്രത്യേകതകളെല്ലാം നിങ്ങൾക്ക് പുതിയതായിരിക്കും.

 

 

Latest