Connect with us

Kerala

രാജ്യത്തെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കരുത്: ഖലീലുല്‍ ബുഖാരി തങ്ങള്‍

എസ് വൈ എസ് ഇഴയടുപ്പം ദ്വിദിന ക്യാമ്പിന് സമാപനം

Published

|

Last Updated

മലപ്പുറം | രാജ്യത്തെ അസ്വസ്ഥമാക്കാനും സമാധാനന്തരീക്ഷം ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കരുതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ മഅ്ദിന്‍ എജ്യുപാര്‍ക്കില്‍ സംഘടിപ്പിച്ച ഇഴയടുപ്പം ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും അക്രമവും അഴിച്ചുവിടുന്നവരെ ഭരണകൂടം നിലക്കുനിറുത്തണമെന്നും ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. ലീഡര്‍ഷിപ്പ്, മാധ്യമവിചാരം, സ്റ്റപ്പെപ്പ്, നസ്വീഹ, ശാദുലി റാത്തീബ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, വിദാഅ് തുടങ്ങിയ സെഷനുകള്‍ക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി, ഐ പി ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം, ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാന്‍, നജീബ് കല്ലരിട്ടിക്കല്‍, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, അബ്ദുല്‍ജലീല്‍ കല്ലേങ്ങല്‍പടി, അബ്ദുസ്സമദ് സഖാഫി മായനാട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ബശീര്‍ സഅദി വയനാട്, ബദ്റുദ്ധീന്‍ കോഡൂര്‍, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി എന്നിവര്‍ നേതൃത്വം നല്‍കി. സോണിലെ എട്ട് സര്‍ക്കിളുകളില്‍ നിന്നായി തെരഞ്ഞെടുത്ത പ്രതിനിധികള്‍ സംബന്ധിച്ചു.

 

Latest