Connect with us

kseb chairman& trade union

കെ എസ് ഇ ബിയില്‍ സംഘടനാ നേതാക്കള്‍ക്കെതിരെ വീണ്ടും അച്ചടക്ക നടപടി

ഓഫീസേഴ്‌സ്  അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | ഇടത് സംഘടനകളുടെ എതിര്‍പ്പ് തുടരുന്നതിനിടെ കെ എസ് ഇ ബി യില്‍ വീണ്ടും ചെയര്‍മാന്റെ അച്ചടക്ക നടപടി. കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന് ചെയര്‍മാന്‍ ബി അശോക് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടന ആരോപിക്കുന്നത്.

കെ എസ് ഇ ബിയിലെ വനിതാ എക്സിക്യൂട്ടീവ് എന്‍ജിനീയറെ നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest