Kerala
കാരക്കോണേം തലവരിപ്പണക്കേസില്‍ ധര്‍മ്മരാജ് റസാലത്തിന് തിരിച്ചടി; ഇ ഡി കേസ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജിലെ തലവരിപ്പണ കേസിലാണ് കോടതി നടപടി
കൊച്ചി | തലവരിപ്പണക്കേസില്‍ സിഎസ്ഐ സഭ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഇ ഡിയുടെ കുറ്റപത്രം റദ്ദാക്കണമെന്ന റസാലത്തിന്റെ ഹരജി ഹൈക്കോടതി തള്ളി. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജിലെ തലവരിപ്പണ കേസിലാണ് കോടതി നടപടി
കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളാണ് ധര്‍മ്മരാജ് റസാലത്തിനെതിരെയുണ്ടായിരുന്നത്. ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.
---- facebook comment plugin here -----


