Connect with us

Kerala

സിൽവർ ലൈൻ പ്രതിഷേധക്കാരനെ ചവുട്ടിയ പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണം

ചവുട്ടിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടത്ത് സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ചവരിലൊരാളെ ചവുട്ടിയ പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണം. സി പി ഒ. എം ശബീറിനെതിരെയാണ് അന്വേഷണം. ചവുട്ടിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഒരിടവേളക്ക് ശേഷം സിൽവർ ലൈനിന് വേണ്ടി കല്ലിടുന്ന കഴക്കൂട്ടത്ത് പുനരാരംഭിച്ചപ്പോഴായിരുന്നു സംഭവമുണ്ടായത്. കണിയാപുരം കരിച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും സംഘടിച്ചെത്തി തടഞ്ഞതിന് പിന്നാലെയാണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അപ്പോഴാണ് പോലീസുകാരൻ പ്രതിഷേധക്കാരിലൊരാളെ ചവുട്ടിയത്. ഇതിൻ്റെ ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.