Connect with us

Kerala

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും യുവജന കമ്മീഷന്‍ വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം| അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്ക് നേരെ നിതിന്റെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കമ്മീഷന്‍ പറഞ്ഞു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുമെന്നും യുവജന കമ്മീഷന്‍ വ്യക്തമാക്കി.

മരണത്തില്‍ ആരോപണ വിധേയരായ ദന്തല്‍ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest