Connect with us

Kerala

ആശാവര്‍ക്കര്‍മാരുടെ പേരില്‍ എസ് യു സി ഐ നിലമ്പൂരില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതിനെ തളളി സി പി എം

ആശമാരുടെ പേരില്‍ ഇന്ന് സമരം ചെയ്യുന്നവര്‍ നാളെ മറ്റേതെങ്കിലും പേരിലായിരിക്കും സമരം ചെയ്യുകയെന്നും അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സ്വരാജ് പറഞ്ഞു

Published

|

Last Updated

നിലമ്പൂര്‍ | ആശാവര്‍ക്കര്‍മാരുടെ പേരില്‍ എസ് യു സി ഐ നിലമ്പൂരില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതിനെ തളളി സി പി എം. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ രാഷ്ട്രീയ പ്രേരിതമായി ഇടതുപക്ഷ വിരുദ്ധരുമായി കൈകോര്‍ക്കുന്നവരാണെന്ന് സി പി എം സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു.

സമരം ചെയ്യുന്നവരുടെ ലക്ഷ്യം ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കലാണെന്നും പ്രചരണത്തിനെത്തുന്നതോടെ അവരുടെ രാഷ്ട്രീയ നിലപാട് ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ വ്യക്തമാവുമെന്നും എം വി ജയരാജന്‍ പറഞ്ഞു. സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ് യു സി ഐ പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ വോട്ടില്ലാത്തവരാണ്. അവര്‍ പുറത്തു നിന്ന് വന്ന് യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നുവെന്നേയുള്ളൂ. തൊഴിലാളികളായ ആശ വര്‍ക്കര്‍മാര്‍ ഇപ്പോള്‍ തന്നെ നിലമ്പൂരില്‍ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിലുണ്ട് എന്നും എം വി ജയരാജന്‍ പറഞ്ഞു.

ആശമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഇടതു സ്ഥാനാര്‍ഥി എം സ്വരാജ് പ്രതികരിച്ചു. ആശമാരുടെ പേരില്‍ ഇന്ന് സമരം ചെയ്യുന്നവര്‍ നാളെ മറ്റേതെങ്കിലും പേരിലായിരിക്കും സമരം ചെയ്യുകയെന്നും അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സ്വരാജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest