Connect with us

Kerala

സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

ആത്മഹത്യ കാരണം ഇതുവരെ കണ്ടെത്തനായില്ലെന്ന് പൊലീസ്.

Published

|

Last Updated

പത്തനംത്തിട്ട| സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പി ആര്‍ പ്രദീപിനെ ഇന്ന് വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ കാരണം ഇതുവരെ കണ്ടെത്തനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

3 മണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസ് സ്ഥലത്ത് എത്തി നടപടികള്‍ ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

---- facebook comment plugin here -----

Latest