Connect with us

Kerala

കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതിയില്‍ എ കെ ബാലന് പങ്കില്ലെന്ന് സി പി ഐ എം

നേരത്തെ ഇടപാടില്‍ മൂന്നരക്കോടിയുടെ തിരിമറിയുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിരുന്നു

Published

|

Last Updated

പാലക്കാട് | കണ്ണമ്പ്ര റൈസ് പാര്‍ക്ക് സ്ഥലമേറ്റെടുപ്പില്‍ എ കെ ബാലന്‍ പങ്കില്ലെന്ന് സി പി ഐ എം. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്നു എ കെ ബാലന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ ബാലന് ഒരു പങ്കുമില്ല. കോണ്‍ഗ്രസും ബി ജെ പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇടപാടില്‍ മൂന്നരക്കോടിയുടെ തിരിമറിയുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സി കെ ചാമുണ്ണിയെ തരം താഴ്ത്തിയിരുന്നു. ചാമുണ്ണിയുടെ ബന്ധുവും സംഘത്തിന്റെ ഓണററി സെക്രട്ടറിയുമായ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എ കെ ബാലന് പങ്കെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Latest