Connect with us

National

മുംബൈയില്‍ 1,273 പോലീസുകാര്‍ക്ക് കൊവിഡ്

പുനെയിലെ പോലീസുകാര്‍ക്കിടയിലെ സജീവ രോഗികളുടെ എണ്ണം 504 ആയി.

Published

|

Last Updated

മുംബൈ |  മുംബൈയില്‍ കൂടുതല്‍ പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പോലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സേനയിലെ സജീവ കോവിഡ് ബാധിതരുടെ എണ്ണം 1,273 ആയി.

അതേസമയം, പുനെ സിറ്റിയില്‍ കഴിഞ്ഞ ദിവസം 21 പോലീസുകാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതോടെ പുനെയിലെ പോലീസുകാര്‍ക്കിടയിലെ സജീവ രോഗികളുടെ എണ്ണം 504 ആയി.

 

Latest