Connect with us

National

രാജ്യത്ത് 11,451 പേര്‍ക്ക് കൂടി കൊവിഡ്; 266 മരണം

രോഗമുക്തി നിരക്ക് 98.24 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 266 മരണങ്ങളും സ്ഥിരീകരിച്ചു. 13,204 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.24 ശതമാനമാണ്. നിലവില്‍ 1,42,826 പേര്‍ ചികിത്സയിലുണ്ട്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.32 ശതമാനമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,66,987 ആയി. ഇതുവരെ 4,61,057 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.