Connect with us

Kerala

തരൂരിനെ നാടിന് ആവശ്യമുണ്ട്; പിന്തുണയുമായി മലങ്കര കത്തോലിക്കാ സഭ

തരൂരിനെ നാടിന് ആവശ്യമുണ്ടെന്ന് കത്തോലിക്കാ സഭാധ്യക്ഷന്‍ ബിഷപ് ക്ലിമിസ് കത്തോലിക്കാ ബാവ

Published

|

Last Updated

തിരുവനന്തപുരം | ശശി തരൂരിന് ശക്തമായ പിന്തുണയുമായി മലങ്കര കത്തോലിക്കാ സഭ. ശശി തരൂരിനെ നാടിന് ആവശ്യമുണ്ടെന്ന് കത്തോലിക്കാ സഭാധ്യക്ഷന്‍ ബിഷപ് ക്ലിമിസ് കത്തോലിക്കാ ബാവ പറഞ്ഞു.

തരൂരിനെ പുകഴ്ത്തി നേരത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും പക്ഷെ ഒപ്പമുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് യു ഡി എഫ് പരാജയപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

Latest