Connect with us

Kerala

കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

സിസിടിവി ഉള്‍പ്പെടയുള്ളവ പരിശോധിച്ച് തുടര്‍ നടപടികള്‍ പോലീസ് സ്വീകരിച്ചു വരികെയാണ്.

Published

|

Last Updated

തിരുവനന്തപുരം ‌ | തിരുവനന്തപുരം കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി.പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് നാടന്‍ ബോംബുകളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

മാര്‍ക്കറ്റിലെ കച്ചവടക്കാരണ് ആദ്യം ബോംബ് കണ്ടത്. തുടര്‍ന്ന് കഴക്കൂട്ടം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം പോലീസും ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

സിസിടിവി ഉള്‍പ്പെടയുള്ളവ പരിശോധിച്ച് പോലീസ്  തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.