Connect with us

Kerala

കയര്‍ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ അഴിമതി; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

Published

|

Last Updated

ആലപ്പുഴ | കയര്‍ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.

കയര്‍ഫെഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ക്രമക്കേട് നടന്നതായുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ചെന്നിത്തല വിജിലന്‍സ് അന്വേഷണ ആവശ്യം ഉന്നയിച്ചത്.