Connect with us

Kerala

റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, ആധാര്‍ നമ്പര്‍ ലിങ്കിംഗ്; 'തെളിമ' പദ്ധതിയില്‍ 15 വരെ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം | റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനുമായി ‘തെളിമ’ പദ്ധതിയില്‍ 15 വരെ അപേക്ഷിക്കാം. തിരുത്തലിനുള്ള അപേക്ഷകള്‍ റേഷന്‍ കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സുകളില്‍ ഇടാം.

കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ പദ്ധതിയിലൂടെ സാധിക്കും. അംഗങ്ങളുടെ പേര്, ഇനീഷ്യല്‍, മേല്‍വിലാസം, തൊഴില്‍, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെയും എല്‍ പി ജി വിവരങ്ങളിലെയും തെറ്റുകള്‍ തിരുത്താം. റേഷന്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവ് തടങ്ങിയ വിവരങ്ങളും ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് തെളിമ പദ്ധതി വഴി അറിയിക്കാം.

എന്നാല്‍ റേഷന്‍ കാര്‍ഡ് തരംമാറ്റല്‍, കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റായ https://ecitizen.civilsupplieskerala.gov.in/ വഴിയും കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം.

 

---- facebook comment plugin here -----

Latest