Connect with us

Congress to Supreme Court

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും ബി ജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും പരമോന്നത കോടതിയില്‍ ചൂണ്ടിക്കാട്ടും

Published

|

Last Updated

 

ന്യൂഡല്‍ഹി | ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കോണ്‍ ഗ്രസ്. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും അടുത്ത ആഴ്ച കോടതിയെ സമീപിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘന മാണെ ന്നും ബി ജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും പരമോന്നത കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്ന് നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ്സിനെ സാമ്പത്തികമായി നിരായുധമാക്കാനുള്ള നീക്ക ത്തിനെ തിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

കേരളത്തില്‍ ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസു കള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1,823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.

 

Latest