Connect with us

National

കോണ്‍ഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളില്‍ കുത്തിക്കൊന്നു ; പ്രതി പിടിയില്‍

ബലഗാവി ജില്ലയില്‍ താമസിക്കുന്ന ഫയാസ് ദിവസങ്ങളായി നേഹയെ പിന്തുടരുകയായിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു

Published

|

Last Updated

ബംഗളൂരു | കോണ്‍ഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളില്‍ കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബുള്ളിയിലെ കോളേജ് കാമ്പസിനുള്ളില്‍ വ്യാഴാഴ്ചയാണ് സംഭവം. നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസ് അറസ്റ്റിലായി. ബിവിബി കോളേജിലെ ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ.

നേഹയുടെ മുന്‍ സഹപാഠിയായിരുന്നു ഫയാസ്. ഫയാസ് നേഹയെ പലതവണ കത്തി ഉപയോഗിച്ച് കുത്തുന്നത് കോളേജിലെ സിസിടിവിയില്‍ ദൃശ്യങ്ങളില്‍ ഉണ്ട്. കുത്തിയ ശേഷം ഫയാസ് ഓടിപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബലഗാവി ജില്ലയില്‍ താമസിക്കുന്ന ഫയാസ് ദിവസങ്ങളായി നേഹയെ പിന്തുടരുകയായിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു. ഇരുവരുടെയും സൗഹൃദം കോളേജ് മാനേജ്മെന്റും നേഹയുടെ മാതാപിതാക്കളും എതിര്‍ത്തതോടെ ഫയാസുമായി നേഹ അകന്നുതുടങ്ങിയെന്നും ഇതിന്റെ പേരിലാണ് ഇയാള്‍ യുവതിയെ കുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

 

---- facebook comment plugin here -----

Latest