Connect with us

Kerala

വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞെന്ന് പരാതി

യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

Published

|

Last Updated

കോഴിക്കോട്|വടകര പാലയാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ഇന്നലെ അര്‍ധരാത്രിയില്‍ ആക്രമണമുണ്ടായത്.

വീടിന്റെ ചുമരിനും വാതിലിനും മുകള്‍ വശത്തെ ഷീറ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു. സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല.