Connect with us

Kerala

ഖത്വറില്‍ നിന്നുമെത്തിയ യുവാവിനെ കാണാതായതായി പരാതി

ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന്‍

Published

|

Last Updated

കോഴിക്കോട്  | വളയത്ത് ഖത്വറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് ബന്ധുക്കളുടെ പരാതി.സഹോദരന്റെ പരാതിയില്‍ വളയം പോലീസ് കേസെടുത്തു. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്.

ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരന്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ വ്യക്തമാക്കി.

 

Latest