Connect with us

Editors Pick

ഇന്ത്യൻ കറൻസിയിൽ അച്ചടിച്ച സ്മാരകങ്ങൾ

10 രൂപ നോട്ടിൽ അച്ചടിച്ച കൊണാർക്ക് സൂര്യക്ഷേത്രം മുതൽ 500 രൂപ നോട്ടിലെ ചെങ്കോട്ട വരെ കറൻസി നോട്ടുകളിൽ നിരവധി സ്മാരകങ്ങളാണ് അച്ചടിച്ചിരിക്കുന്നത്.

Published

|

Last Updated

10 രൂപ നോട്ടിൽ അച്ചടിച്ച കൊണാർക്ക് സൂര്യ ക്ഷേത്രം

ന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുന്ന വിവിധ ചരിത്ര സ്മാരങ്ങൾ നമ്മുടെ കറൻസിയിൽ ആ ലേഖനം ചെയ്തിട്ടുണ്ട്. ഏതെല്ലാം നോട്ടുകളിൽ ഏതെല്ലാം സ്മാരകങ്ങളാണ് ഉള്ളതെന്ന് നോക്കാം.10 രൂപ നോട്ടിൽ അച്ചടിച്ച കൊണാർക്ക് സൂര്യ ക്ഷേത്രം മുതൽ 500 രൂപ നോട്ടിലെ ചെങ്കോട്ട വരെ നമ്മുടെ കറൻസി നോട്ടുകളിൽ നിരവധി സ്മാരകങ്ങളാണ് അച്ചടിച്ചിരിക്കുന്നത്.

ഒഡിഷയിലെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ കൊണാർക്ക് സൂര്യ ക്ഷേത്രമാണ് പുതിയ പത്ത് രൂപ നോട്ടിന്റെ പിന്നിൽ അച്ചടിച്ചിരിക്കുന്നത്. ഇന്ത്യൻ കറൻസിയിലെ 20 രൂപ നോട്ടിൽ എല്ലോറ ഗുഹകളാണ് കാണുക. അവിടെ ലോകത്തിലെ ഏറ്റവും വലിയ മോണോലിത്തിക് പാറയിൽ കൊത്തിയെടുത്ത ഘടനയുമുണ്ട്.

500 രൂപ നോട്ടിന്റെ പിറകിലുള്ള ചെങ്കോട്ട

ഹംപിയിലെ വിoല ക്ഷേത്ര സമുച്ചയത്തിലെ പ്രശസ്തമായ ശിലാരഥം 50 രൂപ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ പട്ടാനിലുള്ള റാണി കി വാവ് എന്ന യുനെസ്കോയുടെ ലോക പൈതൃക സ്ഥലത്തിന്റെ ചിത്രമാണ് 100 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നത്.

200 രൂപ നോട്ടിൽ സാഞ്ചിയിലെ വലിയ സ്തൂപമാണ് അച്ചടിച്ചിരിക്കുന്നത്. ലോക പൈതൃക സ്ഥലമായി തെരഞ്ഞെടുത്ത സ്ഥലമാണിത്. ഇന്ത്യയിലെ ഏറ്റവും അംഗീകൃതവും ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്നതുമായ സ്മാരകങ്ങൾ ഒന്നായ ചെങ്കോട്ടയാണ് 500 രൂപ നോട്ടിന്റെ പിറകിലുള്ളത്.

 

 

Latest