Connect with us

Ongoing News

ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രത്തിന് രണ്ടാഴ്ച കൂടി; നിയമന വിവരങ്ങളും സമര്‍പ്പിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ രണ്ടാഴ്ച കൂടി കേന്ദ്ര സര്‍ക്കാറിന് അനുവദിച്ച് സുപ്രീം കോടതി. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. സെപ്തംബറില്‍ 39 ഒഴിവുകള്‍ നികത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍ മറ്റ് ഒഴിവുകള്‍ നികത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു.

ഏതായാലും വിഷയത്തില്‍ കോടതിയലക്ഷ്യ നടപടി തത്ക്കാലം സ്വീകരിക്കുന്നില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. കോടതിയുടെ അതൃപ്തി കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു.

 

Latest