Connect with us

caste discrimination

എം ജിയിലെ ജാതിവിവേചനം: ഗവേഷകയുടെ സമരം ഒത്തുതീര്‍പ്പായി

തന്റെ എല്ലാ ആവശ്യങ്ങളും വി സി അംഗീകരിച്ചതായി ഗവേഷക പറഞ്ഞു.

Published

|

Last Updated

കോട്ടയം | മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റിയിലെ ജാതിവിവേചനം ആരോപിച്ച് ഗവേഷക വിദ്യാര്‍ഥിനി നടത്തിയ നിരാഹാര സമരം ഒത്തുതീര്‍പ്പായി. വൈസ് ചാന്‍സലറുമായുള്ള ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ആരോപിതനായ അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ ചുമതലയില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

തന്റെ എല്ലാ ആവശ്യങ്ങളും വി സി അംഗീകരിച്ചതായി ഗവേഷക പറഞ്ഞു. നന്ദകുമാറിനെ നാനോ സെന്ററില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. തനിക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കും. 2024 വരെ ഗവേഷണത്തിന് കാലാവധി ലഭിച്ചു.

സമരം കാരണം പ്രതികാര നടപടിയുണ്ടാകില്ലെന്നും ഉറപ്പുലഭിച്ചതായി ഗവേഷക പറഞ്ഞു. ജാതി വിവേചനം ആരോപിച്ച് ഒരാഴ്ചയിലേറെയായി നിരാഹാര സമരത്തിലായിരുന്നു ഗവേഷക. അധ്യാപകനെ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കിയിരുന്നു.

Latest