Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണവും തട്ടിയ കേസ്; മലയാളി പിടിയില്‍

ബീഡിക്കമ്പനി ഉടമ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആറംഗ സംഘം 30 ലക്ഷം തട്ടിയത്

Published

|

Last Updated

മംഗളൂരു |  എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍.കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസ്(49)നെ ആണ് മംഗളൂരു വിട്‌ള പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ദക്ഷിണ കന്നട ജില്ലയില്‍ വിട്‌ള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബീഡിക്കമ്പനി ഉടമ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആറംഗ സംഘം 30 ലക്ഷം തട്ടിയത്. ‘സിങ്കാരി ബീഡി’ കമ്പനി ഉടമയാണ് സുലൈമാന്‍. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറില്‍ വന്ന സംഘം വീട്ടില്‍ രണ്ടു മണിക്കൂറോളം റെയ്ഡ് നനാടകം നടത്തിയാണ് പണം കവര്‍ന്നത്. പ്രതിയില്‍ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പോലീസ് കണ്ടെടുത്തു

 

Latest