Kerala
തൃശൂരില്‍ ബസ് സ്‌റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; നാല് പേര്‍ക്ക് ഗുരുതര പരുക്ക്
ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
തൃശൂര്‍ | തൃശൂര്‍ ചൊവ്വൂരില്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയ ബസിനടിയില്‍പ്പെട്ട് നാല് സ്ത്രീകള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
തൃശൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്നു സ്വകാര്യ ബസാണ് ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. ബസ് വളരെ വേഗതയിലായിരുന്നു. അപകടത്തിന് ശേഷം ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു







