Connect with us

Ongoing News

ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം; ആറംഗ സംഘം അറസ്റ്റില്‍

പകല്‍സമയത്ത് കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

Published

|

Last Updated

പത്തനംതിട്ട | ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആറംഗ സംഘത്തെ ഇലവുംതിട്ട പോലീസ് പിടികൂടി. രാമഞ്ചിറ പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സായൂജ് (22), അമ്പലക്കടവില്‍ വാടകക്ക് താമസിക്കുന്ന വള്ളിക്കോട് സ്വദേശി ജിബിന്‍ കെ ജോയി (21), നല്ലാനിക്കുന്ന് കോടം കാലായില്‍ വിഷ്ണു (24), മുട്ടതുകോണം പുല്ലാമല തടത്തുവിളയില്‍ അച്ചു എന്ന് വിളിക്കുന്ന ദീപക് ജോയി (22), ഓമല്ലൂര്‍ മാത്തൂര്‍ മൈലനില്‍ക്കുന്നതില്‍ പ്രീത് തമ്പി (25), കലഞ്ഞൂര്‍ പാടം തേജസ് ഭവനില്‍ അപ്പു എന്ന് വിളിക്കുന്ന അഭിരാജ് (24) എന്നിവരാണ് പിടിയിലായത്.

പകല്‍സമയത്ത് കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട നല്ലാനിക്കുന്ന്, മാത്തൂര്‍, പ്രക്കാനം രാമഞ്ചിറ, പന്നിക്കുഴി, അമ്പലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ് സംഘം മോഷണം നടത്തിയത്.

ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest