Connect with us

Obituary

താമരശ്ശേരി ചുരത്തിൽ ടോറസ് ലോറിയിടിച്ച് പരുക്കേറ്റ ബുള്ളറ്റ് യാത്രികൻ മരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം

Published

|

Last Updated

കൽപ്പറ്റ | താമരശ്ശേരി ചുരത്തിൽ ടിപ്പർ ലോറിയിടിച്ച് പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു.

ചുള്ളിയോട് സ്വദേശി റാശിദ് (25) ആണ് മരിച്ചത്.

ഇന്നലെയാണ് ടോറസ് ലോറിയും റാശിദ് സഞ്ചരിച്ച ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റാഷിദും സഹയാത്രികൻ ശരീഫും  ബൈക്കില്‍ നിന്നും റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് റാശിദ് മരിച്ചത്

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹയാത്രികന്‍ ശരീഫ് ചികിത്സയിലാണ്.

Latest