Connect with us

Kerala

കൊച്ചി വിമാനത്താവളത്തിലെ ബോംബ് ഭീഷണി; കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

സൈബര്‍ ടെററിസം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

കൊച്ചി  | നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സൈബര്‍ ടെററിസം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡാര്‍ക്ക് വെബ്ബില്‍ നിന്ന് എത്തിയ ഭീഷണി സന്ദേശത്തിലെ ഐപി മേല്‍വിലാസം കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്. ഇ-മെയില്‍ വഴിയാണ് ഭീഷണിയെത്തിയത്.ബിറ്റ്കോയിന്‍ നല്‍കിയില്ലെങ്കില്‍ വിമാനത്താവളത്തില്‍ ബോംബ് വെക്കുമെന്നാണ് ഭീഷണി.

Latest