Connect with us

International

ഇന്തോനേഷ്യയിൽ 280 പേർ കയറിയ ബോട്ടിന് തീപിടിച്ചു; മൂന്ന് മരണം; നൂറിലധികം പേരെ കാണാതായി

ബോട്ടിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട് ഭയന്ന യാത്രക്കാർ കടലിലേക്ക് ചാടുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം

Published

|

Last Updated

ജക്കാർത്ത | ഇന്തോനേഷ്യയിൽ 280 യാത്രക്കാരുമായി പോയ ബോട്ടിന് തീപിടിച്ച് ചുരുങ്ങിയത് മൂന്ന് പേർ മരിച്ചു. അപകടത്തെ തുടഇർന്ന് കടലിൽ ചാടിയ 130ഓളം പേരെ കാണാതായി. 150 പേരെ രക്ഷപ്പെടുത്തി. നോർത്ത് സുലവേസി പ്രവിശ്യയിലെ കടലിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കെൻഡാരിയിൽ നിന്ന് മകാസറിലേക്ക് പോവുകയായിരുന്ന ബോട്ടിനാണ് തീപിടിച്ചത്. സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റവരും പുക ശ്വസിച്ച് അസ്വസ്ഥതകളുണ്ടായവരും ഇക്കൂട്ടത്തിലുണ്ട്. ബോട്ടിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട് ഭയന്ന യാത്രക്കാർ കടലിലേക്ക് ചാടുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. മറ്റു ചില ദൃശ്യങ്ങളിൽ ആളുകൾ ലൈഫ് ജാക്കറ്റുകൾ ധരിക്കാനും ഫോൺ വിളിക്കാനും തിടുക്കം കാണിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നേവി, നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി, കോസ്റ്റ് ഗാർഡ്, കൂടാതെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരെല്ലാം കത്തുന്ന ബോട്ടിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്ന് ഹാർമോൻസിന സ്ഥിരീകരിച്ചു.

തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. 17,000-ൽ അധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ ദ്വീപുകൾക്കിടയിലുള്ള ഗതാഗതത്തിന് ഫെറികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിലും സുരക്ഷാ വീഴ്ചകൾ ഇവിടെ സാധാരണമാണ്.

Latest