Connect with us

International

നീലക്കൊഞ്ചിനെ കണ്ടെത്തി; കാണാനുള്ള സാധ്യത 20 ലക്ഷത്തില്‍ ഒന്ന്

ജനിതക വൈകല്യം കാരണമാണ് കൊഞ്ചിന് നീലനിറം ഉണ്ടാകുന്നത്.

Published

|

Last Updated

സെയ്ന്റ് ഹെലിയര്‍| അപൂര്‍വമായി കാണുന്ന നീലനിറമുള്ള കൊഞ്ചിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഈ നീല നിറമുള്ള കൊഞ്ചിനെ ജെഴ്‌സിയിലെ കടലില്‍ നിന്ന് പിടിച്ചത് മത്സ്യത്തൊഴിലാളിയായ മോര്‍ഗന്‍ ബിസെക് ആണ്. തുടര്‍ന്ന് കൊഞ്ചിന്റെ ചിത്രം ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. കോര്‍ബിയറിന് മൂന്ന് മൈല്‍ തെക്കായിട്ടാണ് കൊഞ്ചിനെ പിടിച്ചതെന്ന് മത്സ്യത്തൊഴിലാളി പറഞ്ഞു. ജനിതക വൈകല്യം കാരണമാണ് കൊഞ്ചിന് നീലനിറം ഉണ്ടാകുന്നത്. അതിനാല്‍ അവ അവയുടെ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഒരു നിശ്ചിത പ്രോട്ടീന്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നു.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സുവോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഒരു വിദഗ്ധന്‍ പറയുന്നത്, ഒരു നീല ലോബ്സ്റ്ററിനെ കാണാനുള്ള സാധ്യത 20 ലക്ഷത്തില്‍ ഒന്നായി കണക്കാക്കപ്പെടുന്നു എന്നാണ്. ഈ അപൂര്‍വ ലോബ്സ്റ്റര്‍ നിയമാനുസൃതമായ വലുപ്പത്തിലാണെങ്കിലും, അതിന്റെ സംരക്ഷണത്തിനായി അതിനെ തിരികെ സമുദ്രത്തിലേക്ക് തിരികെ പോകാന്‍ അനുവദിച്ചതായി മത്സ്യത്തൊഴിലാളി വ്യക്തമാക്കി. ജേഴ്സി മത്സ്യബന്ധന ചട്ടങ്ങള്‍ പ്രകാരം പിടിക്കപ്പെട്ട ലോബ്സ്റ്ററുകള്‍ക്ക് അനുവദനീയമായ ഏറ്റവും കുറഞ്ഞ വലുപ്പം 87 മിമി (3.4 ഇഞ്ച്) ആണ്.

 

---- facebook comment plugin here -----

Latest