National
അമൃത്സറിൽ സ്ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു
സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ പിഴവാകാം സ്ഫോടനത്തിനിടയാക്കിയതെന്ന് കരുതുന്നു
ചണ്ഡീഗഡ് | അമൃത്സറിലെ മജിത റോഡിന് സമീപം സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇയാൾ ഭീകര സംഘടനയിൽപ്പെട്ടയാളാണെന്ന് സംശയിക്കുന്നതായി അമൃത്സർ റൂറൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് മനിന്ദർ സിംഗ് അറിയിച്ചു.
സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ പിഴവാകാം സ്ഫോടനത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. സ്ഫോടകവസ്തുക്കൾ ശേഖരിക്കാൻ വന്ന ആളാണ് മരിച്ചതെന്ന് മനിന്ദർ സിംഗ് പറഞ്ഞു.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഒരു സംഘം സ്ഫോടന സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിന് പിന്നാലെ പരിഭ്രാന്തരായ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശം പോലീസ് വളയുകയും ചെയ്തു.
---- facebook comment plugin here -----


