Kerala
പാലക്കാട് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പഴനിയില്‍ പിടിയില്‍
പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി ജെ പി
പാലക്കാട് | ആലത്തൂരില്‍ വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. പൊരുളിപ്പാടം സുരേഷിനെയാണ് പഴനിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. സുരേഷ് പരസ്യമായി നടുറോഡില്‍ ഇരുന്ന് മദ്യപിച്ച ശേഷം പുറമ്പോക്കിലെ ഷെഡില്‍ അതിക്രമിച്ചു കയറി. തുടര്‍ന്ന് അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്നു വയോധികയെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി .
അതേ സമയം പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി ജെ പി വ്യക്തമാക്കി. പ്രതി പൊരുളിപ്പാടം സുരേഷ പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ ചുമതല വഹിക്കുന്ന ആളല്ലെന്ന് വാര്‍ത്തകുറിപ്പില്‍ പറയുന്നു



